Sunday, 23 November 2014

                       ***1- മൌലിദ്(മദഹ്)പാരായണം ഇസ്ലാമികമാണോ?? ***

                         
                                 ഒരു മനുഷ്യന്റെ നന്മ എടുത്തു പറഞ്ഞാല്‍ പുണ്യം ലഭിക്കുമെന്നത്‌ മുത്ത് നബി പഠിപ്പിച്ച കാര്യമാണ്,അത് മദഹു രൂപത്തില്‍ മഹാന്‍ മാരെ കുറിചാകുംപോള്‍ പ്രതിഫലം പറയേണ്ടതുണ്ടോ?ഇനി നബി തങ്ങളുടെ കാലത്ത് മൌലിദ് പാരായണം നടന്നിരുന്നോ എന്ന് നോകാം.അബൂഹുറൈറ(റ)യെ തൊട്ടുബുഖാരിയും മുസ് ലിമും ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാന് ബ്നു സാബിത്(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമാനായവന്‍ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു; എന്നിട്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: "ശരിയാണ്". ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്".
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ ബഖറ: 87)
മറ്റൊരു തെളിവ് കൂടി കാണുക.അല്ലാഹുവിന്റെ റസൂല്‍(സ്വ) ആശീര്‍വദിച്ചനുഗ്രഹിച്ച മഹാ കവിയാണ് സ്വഹാബി പ്രമുഖനായ ഹസ്സാനുബ്നു സാബിത്(റ). തിരുദൂതരുടെ വിയോഗാനന്തരം ഹസ്സാന്‍ ഒട്ടേറെ വിലാപ കാവ്യങ്ങള്‍ പാടിയിട്ടുണ്ട്. മദീനയെ മൊത്തത്തില്‍ വര്‍ണിക്കുന്നതും തിരുദൂതരുടെ ജീവിതാടയാളങ്ങളോരോന്നും അനുസ്മരിക്കുന്നതുമായ “ബിഥൈബത റസ്മുന്‍…’ എന്നു തുടങ്ങുന്ന കവിത ഏറെ ശ്രദ്ധേയമാണ്.നബി തങ്ങളെ കുറിച്ച് മൌലിദ് രചിക്കാന്‍ സഹാബകള്‍ പഠിപ്പിക്കുന്നു.
ഉത്തമ നൂടാണ്ടില്‍ ജീവിച്ച മഹാന്‍ മൌളിട് ചെല്ലുന്നത് നോകാം:“അഹ്മദ് നബിയോര്‍ അകംപൂണ്ട ഖബ്റിന്റെ ചാരത്തു കണ്‍കള്‍ ദീര്‍ഘമായി കഷ്ടപ്പെട്ടു കണ്ണീര്‍ വാര്‍ക്കുകയാണ്. റസൂലിനെ കിടത്തിയ ഖബ്റിടമേ നീ അനുഗ്രഹീത! സച്ചരിതരുടെ നേതാവ് അടക്കം ചെയ്യപ്പെട്ട നാടും അനുഗ്രഹീത!! അതിവിശുദ്ധനായ നബി തങ്ങളെ ഉള്‍ക്കൊണ്ടിട്ടുള്ള ഖബ്റിടത്തിനുമേല്‍ കരുത്തേറിയ മേല്‍തട്ടുള്ള ഒരു കെട്ടിടവും കാണാം’ (ഇബ്നുഹിശാംമരണം; ഹി. 213/സീറ).
ഇമാം ഇബ്നു ഫര്‍ഹൂന്‍ അല്‍മലികി ;മുസ്തഫായവരുടെ അന്ത്യവിശ്രമ കേന്ദ്രത്തെക്കുറിച്ച് വര്‍ണിക്കവേ ഇമാം പാടുന്നു:
‘പാപികള്‍ക്ക് ശിപാര്‍ശ ചെയ്യുന്ന തിരുദൂതരുടെ ഖബ്ര്‍ നിലകൊള്ളുന്നതിനാല്‍ ഇതുപോലൊരു പുണ്യകരമായ മറ്റൊരു നാട് ഭൂമിയിലില്ലെന്നു ഞാന്‍ ശപഥം ചെയ്യുന്നു…’
അവിടെയെത്താന്‍ ഭാഗ്യം ലഭിക്കുന്ന വിശ്വാസികള്‍ എന്തു ചെയ്യണമെന്നു കവി തുടര്‍ന്നു പറയുന്നു:
‘അഹ്മദ് നബിയോടുള്ള സ്നേഹാതിരേകത്താല്‍ നീ നിന്റെ ഇരുകവികളും അവിടെ ഉരസുക. എന്നിട്ട് വിളിച്ചോളൂ; എന്റെ ഹബീബേ, എനിക്കു ശിപാര്‍ശ ചെയ്യുന്നവരേ, എന്നെ സഹായിക്കുന്നോരേ…
മനുഷ്യരില്‍ അത്യുത്തമരേ, അങ്ങയുടെ ചാരത്ത് ഇതാ ഞാന്‍ പ്രതീക്ഷയോടെ വന്നിരിക്കുന്നു. പാപങ്ങള്‍ ഒന്നൊന്നായി എണ്ണുന്ന നാളില്‍ എന്റെ രക്ഷകനായി വരണേ…
എന്റെ അകക്കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുത്തിയ പാപങ്ങളേ എന്റെ പക്കലുള്ളൂ (അതിനാല്‍ എനിക്ക് അങ്ങോട്ടു കാണാന്‍ സാധിക്കുന്നില്ല). എങ്കിലും അങ്ങ് എന്നെ അനുഗ്രഹിച്ച് ഒന്നു നോക്കുമോ…
എനിക്കറിയാം, അങ്ങ് ദയാലുവാണ്. പറയൂ, ഇതാ ഞാന്‍. അങ്ങ് പ്രതികരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു…
എനിക്കാരുമില്ല, കൂട്ടുകാരെല്ലാം ഖബറിലാണ്. ഈ കൊച്ചു ദാസന്‍, ദുര്‍ബലന്‍, കഴിവുകെട്ടവന്‍ അങ്ങയെ പിടിക്കുകയാണ്..
ي أبو الخطاب عمر بن حسن الكلبي فكتب "التنوير في مولد البشير النذير" وأبو الخطاب ابن دحية هو الذي قال الإمام الذهبي في ترجمته: (الشَّيْخُ، العَلاَّمَةُ، المُحَدِّثُ، الرَّحَّالُ المُتَفَنِّنُ ... رَوَى عَنْهُ: ابْنُ الدُّبَيْثِيِّ. فَقَالَ: كَانَ لَهُ مَعْرِفَةٌ حَسَنَةٌ بِالنَّحْوِ وَاللُّغَةِ، وَأَنَسَةٌ بِالحَدِيْثِ، فَقِيْهاً عَلَى مَذْهَبِ مَالِكٍ).

"അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശിരിന്നദീര്‍" എന്ന പേരിൽ മൗലിദ്‌ ഗ്രന്ഥം രചിച്ചത്‌ മാലിക്കീ മദ്‌ ഹബിലെ ഹദീസ്‌ പണ്ഡിതനായ അല്ലാമ: അബുല്‍ ഖത്വാബ്‌ ഉമര്‍ ബിന്‍ ഹസന്‍ അല്‍ കല്‍ബിയ്യ്(റ)എന്ന ആളായിരുന്നു ബഹു:ഹാഫിള്‍ ദഹബി പറയുന്നു:അദ്ധേഹം(ഖത്വാബി)വലിയപണ്ഡിതനും ശൈഖും,വിശ്വസ്തനുമായ ആളായിരുന്നു അദ്ധേഹത്തെ പറ്റി തന്നെ ഇബ്ന്‍ ദീനിയ്യ്‌ പറയുന്നു അദ്ധേഹം അറിയപ്പെട്ട ആളും ഹദീസിലും,ഫിഖ്‌ ഹിലും ഭാഷയിലും നിപുണനായിരുന്നു മാലീക്കി പണ്ഡിതനുമാണദ്ധേഹം.
ഇമാം യാഫി'ഈ രഹ്മതുല്ലാഹി അലൈഹി പറയുന്നു

وقال الامام اليافعي اليمنى: من جمع لمولد النبي (ص) إخوانا وهيأ طعاما وأخلى مكانا وعمل إحسانا وصار سببا لقراءة مولد الرسول بعثه الله يوم القيامة مع الصديقين والشهداء والصالحين ويكون في جنات النعيم.

ആരെങ്കിലും തന്റെ സഹോദരന്മാരെ റസൂല്‍ സ.അ യുടെ മൌലിദ് ഓതാന്‍ ഒരുമിച്ചു കൂട്ടുകയും അതിനു വേണ്ടി മാത്രം സ്ഥലം തയ്യാറാക്കുകയും ഭക്ഷണം തയ്യാറാക്കുകയും ചെയ്‌താല്‍,, അത് പോലെ നല്ല കാര്യങ്ങള്‍ ചെയ്യുകയും റസൂല്‍ സ.അ യുടെ മൌലിദ് ഓതാന്‍ അയാള്‍ കാരണക്കാരനാവുകയും ചെയ്‌താല്‍.. സ്വിദിഖിങ്ങളുടെയും ശുഹദക്കളുടെയും സ്വലിഹീങ്ങളുടെയും ഒപ്പം അയാളെ ഖിയമത് നാളില്‍ ഒരുമിച്ചു കൂട്ടുന്നതാണ്.. അയാള്‍ക് സ്വര്‍ഗം ലഭിക്കുന്നതാണ്.ഇവിടെ മൌലിദ് പാരായണം മാത്രമല്ല ജനഗലെ ഒരുമിച്ചു കൂടുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നു...
പ്രഗല്‍ഭ സാഹിത്യകാരനും പണ്ഡിതനുമായ അബൂ അബ്ദില്ലാഹി ശറഫുദ്ദീനിബ്നു സ’ഈദിനില്‍ ബൂസ്വീരി(റ)യുടെ ലോകപ്രസിദ്ധ പ്രവാചക പ്രേമകാവ്യ ഗ്രന്ഥമായ ഖസ്വീദത്തുല്‍ ബുര്‍ദ വാതസംബന്ധമായ രോഗം മൂലം ഇമാം ബുസ്വീരി(റ) ശരീരം പാതി തളര്‍ന്നു പോവുകയും സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തപ്പോള്‍ രോഗശമനത്തിന് വേണ്ടി തന്റെ സ്നേഹ സാമ്രാജ്യത്തിന്റെ സുല്‍ത്താന്‍ നബി(സ)യുടെ സ്തുതി കീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകള്‍ അദ്ദേഹം രചിച്ചു.. ആ മദ്’ഹ് ഗാന ലഹരിയില്‍ ഉറങ്ങിയ ഇമാം ബുസ്വീരി(റ) പ്രവാചകനെ സ്വപ്നം കണ്ടു...ഒരു ഭാഗം പൂര്‍ണ്ണമായി തളര്‍ന്ന ബുസ്വീരി(റ)യെ തിരുനബി(സ) അവിടുത്തെ തിരുഹസ്തങ്ങള്‍ കൊണ്ട് തടവി.. രോമാഞ്ജ പുളകിതനായ ഇമാം ബുസ്വീരി(റ) ഞെട്ടിയുണര്‍ന്ന് അത്ഭുതപ്പെട്ട് പോയി..തന്റെ രോഗം പൂര്‍ണ്ണമായി സുഖപ്പെട്ടിരിക്കുന്നു..ഈ ചരിത്ര പശ്ചാത്തലത്തില്‍ “ബുര്‍’ഉദ്ദാ‍‘അ” (രോഗശമനം) എന്നു കവിതാ സമാഹരത്തിന് പേരുണ്ടെന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്..തിരുനബി(സ) സ്വപ്നത്തിലൂടെ ഇമാംബുസ്വീരി(റ)ക്ക് പുതപ്പ് സമ്മാനിച്ചതിനാല്‍ ബുര്‍ദ(പുതപ്പ്) എന്ന പേരിലും ഈ കാവ്യം പ്രസിദ്ധമായി..ഖസ്വീദത്തുല്‍ ബുര്‍ദക്ക് പ്രഗല്‍ഭ പണ്ഡിതരും ഗ്രന്ഥകര്‍ത്താക്കളും അറിയപ്പെട്ട കവികളും ധാരാളം വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്..ദശക്കണക്കിന് തന്നെ..ചില വ്യഖ്യാനങ്ങള്‍ക്ക് വേറെ വ്യാഖ്യാനങ്ങളും രചിക്കപ്പെട്ടു..ഇതെല്ലാം ബുര്‍ദയുടെ സമര്‍ത്ഥന ശൈലിയും സാഹിത്യവശങ്ങളും ഉള്ളടക്കത്തിന്റെ ഗഹനതയുമാണ് വിളിച്ചറിയിക്കുന്നത്.നൂറ്റിനാല്പത് മുതല്‍ നൂറ്റിഅമ്പത്തി ഒന്ന് വരെ ഇടതേട്ടമാണ്..നബിയുമായുള്ളാബുസ്വീരി(റ)സ്നേഹബന്ധത്തെ മുന്‍’നിറുത്തി മഹാനവര്‍കള്‍ അല്ലാഹുവില്‍ നിന്ന് വല്ലതും പ്രതീക്ഷിക്കുന്നു..നൂറ്റി അമ്പത്തിരണ്ടു മുതല്‍ (യാ അക്’റമല്‍ ഖല്‍ഖി മാ ലിമന്‍....)ഒമ്പത് വരികള്‍ ‘ഇരവ്’ ഭാഗമാണ്..മുത്ത് നബി(സ)യെ ഇടയാളനാക്കി ബുസ്വീരി(റ)തന്റെ ആഗ്രഹങ്ങള്‍ അള്ളാഹുവില്‍ സമര്‍പ്പിക്കുന്നു..ആശ്രയമറ്റവന് അവസാനത്തെ അത്താണിയാണ് തിരുനബിയോടുള്ള അഭ്യര്‍ത്ഥനയെന്ന് കവി പഠിപ്പിക്കുന്നു..
ഇനി കേരളത്തില്‍ ജീവിച്ച ഉമര്‍ഖാളി(റ),മഹാന്റെ മൌലിദ് വരികള്‍ കാണാം:“യാ അക്റമല്‍ കുറമാ അലാ അഅ്താബികും ഉമറുല്‍ ഫഖീറുല്‍ മുര്‍തജീ ലി ജനാബികും യര്‍ജുല്‍ അത്വാഅ അലല്‍ ബുകാഇ ബിബാബികും വദ്ദംഉ മിന്‍ ഐനൈയ്ഹി സാല സജീമാ… സ്വല്ലൂ അലൈഹി വസല്ലിമൂ തസ്ലീമാ.. (അനുഗ്രഹാശിസ്സുകള്‍ അര്‍പ്പിച്ചുവന്നിതാ… ഔദാര്യ ദായകാ ഉമ്മറപ്പടിയില്‍ ഉമര്‍ അശ്രു പൊഴിക്കുന്ന നയനങ്ങളുമായിതാ… അങ്ങയുടെ ഔദാര്യമര്‍ഥിച്ചിടുന്നു ഞാന്‍ ചൊല്ലൂ സ്വലാത്ത് സലാമുകള്‍ തസ്ലീമാ)''അഹ്ബബ്തു ഉമ്മിയന്‍ യകൂനു അലീമാ ഇല്‍മന്‍ യഫൂഖുല്‍ ഖാരിഈന യതീമാ (ഹൃദയാ വരിച്ചു ഞാന്‍ നിരക്ഷരജ്ഞാനിയെ/ജ്ഞാനേസരികള്‍ക്കുമേല്‍ വിജ്ഞാനിയാണവര്‍) ന്‍ ഇന്‍ദഹു കാനന്നബിയ്യുല്‍ മുന്‍തഖബ് മിന്‍ കുല്ലി ഖല്‍ഖില്ലാഹി മഹ്ബുബന്‍ അഹബ്ബ് ഫ സആദത്തുല്‍ ഉള്മാ വ ഫൗസുഗദിന്‍ കുതിബ് വല്‍ അംനു മിന്‍ നാരില്‍ അദാബി സലീമാ… (അതുല്യമായൊരാള്‍ അവനെ സ്നേഹിച്ചുപോല്‍/ജയരക്ഷഗുണങ്ങളനവധി വരിച്ചയാളതുവഴി/നരകാഗ്നിയേശാത്ത ഗാത്രത്തിനുടമയായ്/നിത്യശാന്തിക്ക് പാത്രമായ് വിജയിയായ്)ഹുബ്ബുന്നബിയ്യി വ മദ്ഹ്ഹു ഖൈറുല്‍ അമല്‍ വ അസല്‍ ഇലാഹു ബിഹീ യുബല്ലിഗുഹുല്‍ അമല്‍ വലഹു ബിനൈലി ശഫാഅത്തിന്‍ ത്വാഹാ കഫല്‍ ഇന്‍ദല്‍ ഇലാഹി മുനഅമന്‍ തന്‍ഈമാ (നബി കീര്‍ത്തനമോ അതെത്ര സദ്വൃത്തി/സാക്ഷാത്കരിച്ചിടുമത്രെ സോദ്ദ്യേമതുവഴി/ലഭിക്കും ശിപാര്‍ശയുമായവന്‍ മഹത്തരം/അനുഗ്രഹാ ശിസ്സുകളതുവഴി കാണ്‍കയായ്) …(അല്‍ ഖസ്വീദതുല്‍ ഉമരിയ്യ-):
എത്രയും പാരമ്പര്യമുള്ള മൌലിദ് പാരയാനത്തെ വ്ഹാബിസതിന്റെ ആദ്യ നാളുകളില്‍ അവരുടെ പാതിരിമാര്‍ പോലും ആചരിച്ചു എന്നതാണ് കൌതുകം.വഹാബികള്‍ അല്‍ ഇര്‍ശാദ്‌ തന്നെ എഴുതുന്നു. ഈ സന്ദര്‍ഭത്തില്‍ രണ്ട്‌ കൊല്ലമായി മുസ്ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന്‌ വരാറുള്ള മൗലീദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വലില്‍ 12-ാം തിയതി ഭംഗിയായി കഴിച്ച്‌കൂട്ടിഎന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷവൂര്‍വ്വം അറിയിച്ച്‌ കൊള്ളുന്നു. അര്‍ത്ഥമറിയാതെ കുറേ അറബി വാക്യങ്ങള്‍ വായിച്ചാലേ മൗലീദ്‌ ശരീപ്പെടുകയൊള്ളു വെന്ന്‌ ശരിവെക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്കവണ്ണം അറബിയില്‍ മൗലീദ്‌ ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തില്‍ ദൂരേനിന്ന്‌ എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്ന്‌ നല്‍കുകയുണ്ടായി.(അല്‍ ഇര്‍ശാദ്‌ 1343-റബിഉല്‍ അവ്വല്‍ പേ:158)
ഇനി വഹ്ഹബികളോട് ഒരു ചോദ്യം ഈ സഹാബാകളും ഇമാമീങ്ങളും സച്ചരിതരായ പണ്ഡിതന്മാരും പിന്തുടര്‍ന്ന മൌലിട് പാരായണം നടത്തിയതിന്റെ പേരിലല്ലേ നിങ്ങള്‍ സുന്നികളെ ബിദഹത് കാരായി ചിത്രീകരിച്ചത് എങ്കില്‍ ഈ സഹാബകളും,ഇമാമീങ്ങളും ബിടഹത് കാരാണോ??പത്തന്‍പത് വര്‍ഷത്തിനിടക്ക് നിങ്ങള്ക് ബിദഹതാനെന്നു വഹ്യു വന്നോ ??